SignIn
Kerala Kaumudi Online
Monday, 19 October 2026 4.57 AM IST

കിണർവെള്ളത്തിന് പാൽനിറം, ആശങ്കയിൽ നാട്ടുകാർ

കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കുര്യനാട് സിജോ ഇടയത്തിന്റെ വീട്ടിലെ കിണർവെള്ളം പാൽനിറമായി മാറിയത് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കി. വെള്ളത്തിന്റെ നിറംമാറ്റത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ വൈകിട്ട് വീട്ടാവശ്യത്തിന് വെള്ളം കോരുന്നതിനിടെയാണ് നിറംമാറ്റം ശ്രദ്ധയിൽപ്പെട്ടത്. പകൽ വീട്ടിൽ ആളില്ലാതിരുന്നതിനാൽ യാത്രകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വെള്ളത്തിൽ മാലിന്യം കലർന്നതാകാമെന്നാണ് വീട്ടുകാരുടെ സംശയം. പഞ്ചായത്തംഗം ജോസ് കുറുമുട്ടവും സമീപവാസികളും സ്ഥലത്തെത്തി. കിണർവെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്നും നിറംമാറ്റത്തിന്റെ കാരണം കണ്ടെത്തണമെന്നും ആവശ്യമുയർന്നു. പരിശോധനാഫലം ലഭിക്കുന്നതുവരെ വെള്ളം കുടിക്കാനും പാചകത്തിനും ഉപയോഗിക്കരുതെന്നാണ് നിർദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, WASTE DUMPING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL