തൊടുപുഴ: കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ മേഖലകൺവെൻഷൻ നടത്തി. 30 നവംബർ 1 തിയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി തൊടുപുഴ പെൻഷൻ ഭവനിൽ നടത്തിയ കൺവെൻഷനിൽ യൂണിയൻ ജില്ല പ്രസിഡന്റ് മായ കുമരേശൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു ഉദ്ഘാടനം ചെയ്തു. വിരമിക്കൽ ആനുകുല്യവും പെൻഷ്യനും നടപ്പിലാക്കണമെന്നും ആശ ജീവനക്കാർക്ക് ആരോഗ്യവകുപ്പിൽ സ്ഥിരം നിയ്മനം നല്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. നിഷ ജിമ്മി സി.സി ബിൻസി, പുഷ്പാ ശശിധരൻ, മഹിളമണി കഞ്ഞികുഴി, പ്രഭ സിബി, ഓമനമോഹനൻ, എം.എൻ അനിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |