
കലയന്താനി: തൊടുപുഴ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവം 2026 കലയന്താനി സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ. ജെയിംസ് ജേക്കബ് സ്വാഗതം പറഞ്ഞു.. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ ഡെപ്യൂട്ടി കോർഡിനേറ്റർ വിവിഷ് വി. റോൾഡന്റ് ആമുഖപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. ജോർജ് താനത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോസഫ് മാത്യു സർഗോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ . ജിജി ഫിലിപ്പ്, പി.ടി.എ പ്രസിഡന്റ് ഷിജു ജോസ് എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ കോർഡിനേറ്റർ സി. റാണി നന്ദി രേഖപ്പെടുത്തി. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |