
കട്ടപ്പന :ഉപ്പുതറ ലയൺസ് ക്ലബ് ന്റെ നേതൃത്വത്തിൽ ഗവ. സി. എച്ച്. സി ക്കും, ഒ. എം. എൽ. പി. സ്കൂളിനും ഫാനുകൾ വിതരണം ചെയ്തു.പൊതു സ്ഥാപനങ്ങൾക്ക്, ഈ വർഷം ആയിരത്തിലധികം ലൂക്കർ ബി. എൽ. ഡി. സി ഫാനുകൾ കൈമാറുന്ന ലയൺസ് ഡിസ്ട്രിക്ട് 318സി യുടെ പദ്ധതിയുടെ ഭാഗമായാണ് ഉപ്പുതറ ലയൺസ് ക്ലബ്ബ് ഈ ഫാനുകൾ കൈമാറിയത്. ക്ലബ്ബ് പ്രസിഡന്റ് ലാൽ എബ്രാഹത്തിന്റെ അദ്ധ്യക്ഷതയിൽ ഉപ്പുതറ സി. എച്ച്. സി യിൽ നടന്ന പരിപാടിയിൽ ലയൺസ്സോൺ ചെയർമാൻ സജിൻ സ്കറിയ, ക്ലബ്ബ് ഭാരവാഹികൾ എന്നിവർ ചേർന്ന് ഫാനുകൾ മെഡിക്കൽ ഓഫീസർഡോ. മിനി മോഹന് കൈമാറി.ഒ. എം.എൽ.പി സ്കൂളിലെ കെ. ജി വിഭാഗത്തിലെ കുട്ടികൾക്ക് ഉപയോഗിക്കാനായി നൽകിയ ഫാനുകൾ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഉപ്പുതറ ലയൺസ് ക്ലബ്ബ് ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി. ക്ലബ്ബ് ഭാരവാഹികളായ ജോയി സേവിയർ, റെജികുമാർ പി. ജി,
രതീഷ് പി. ആർ, ബെന്നി നടുവത്താനി,അഡ്വ. കിഷോർ തോമസ് സോജൻ ജോസഫ്,എം. എ സുനിൽ, ബിജുമോൻ മാത്യു, തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |