
പൊൻകുന്നം: ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി ചിറക്കടവ് പഞ്ചായത്ത് പരിധിയിൽ വിപുലമായ സൌകര്യങ്ങൾ ഏർപ്പെടുത്തും. ചിറക്കടവ് പഞ്ചായത്തിൽ നടന്ന ശബരിമല തീർത്ഥാടന മുന്നൊരുക്കയോഗത്തിലാണ് തീരുമാനം.
കാഞ്ഞിരപ്പള്ളി-മണിമല-കുളത്തൂർമുഴി റോഡിൽ മൂന്നാംമൈൽ മുതൽ മണ്ണംപ്ലാവ് വരെയുള്ള ഭാഗം തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് ഗതാഗതയോഗ്യമാക്കും. ഭാരംകയറ്റിയ തടിലോറികൾ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നതിനാൽ മൂലേപ്ലാവിൽ നിന്ന് കൊടുങ്ങൂർ വഴി തിരിച്ചുവിടും. തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്നവരുടെ വാഹനങ്ങൾ മൂന്നാംമൈൽ മൂങ്ങത്രയിൽ നിന്ന് വേട്ടോർപുരയിടം വഴി പുനലൂർ പൊൻകുന്നം ഹൈവേയിൽ പ്രവേശിക്കും. പൊൻകുന്നം കെ.വി.എം.എസ്.റോഡിലൂടെ ഇരുവശത്തേക്കും തീർത്ഥാടകവാഹനങ്ങൾ സഞ്ചരിക്കുന്നത് അപകടകരമായതിനാലാണ് ഈ തീരുമാനം. പ്രൊഫ.റോണി കെ.ബേബി എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.
കൂടുതൽ പൊലീസിനെ നിയോഗിക്കും
പൊൻകുന്നം ടൗണിൽ ഗതാഗതനിയന്ത്രണത്തിന് കൂടുതൽ പൊലീസിനെ നിയോഗിക്കും. തീർത്ഥാടനം തുടങ്ങുന്നതിന് മുന്നേ വഴിവിളക്കുകളും ഹൈമാസ്റ്റ് വിളക്കുകളും സജ്ജമാക്കും. കെ.വി.എം.എസ് എരുമേലി റോഡിന്റെ ഇരുവശത്തും കാട് വെട്ടിത്തെളിക്കും. റോഡിൽ അടയാളങ്ങൾ വരയ്ക്കും. രാത്രിയിൽ വർക് ഷോപ്പും മെഡിക്കൽ ഷോപ്പും പ്രവത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |