SignIn
Kerala Kaumudi Online
Thursday, 05 November 2026 2.06 AM IST

ശബരിമല നെയ് ക്രമക്കേട്: 2പ്രതികളെ കസ്റ്റഡിയിൽ വിട്ടു

sabarimala

കൊല്ലം: ശബരിമലയിലെ മിൽമ നെയ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ നാലും അഞ്ചും പ്രതികളായ കരാറുകാരൻ എസ്.എസ്.ബിനു, ദേവസ്വം ജീവനക്കാരൻ കെ.ജയലാൽ എന്നിവരെ കൊല്ലം വിജിലൻസ് കോടതി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് വരെയാണ് കസ്റ്റഡി കാലാവധി.

ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് വിജിലൻസിന്റെ തീരുമാനം. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കും. ക്രമക്കേടുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കും. ശബരിമലയിലേക്ക് വിതരണം ചെയ്ത 11,040 കിലോഗ്രാം മിൽമ നെയ്യുമായി ബന്ധപ്പെട്ട ക്രമക്കേടിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ടരക്കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA