
ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് 6ന് വൈകിട്ട് 5ന് ശബരിമല നടതുറക്കും. തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി താഴെതിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കും. 7നാണ് ചിത്തിര ആട്ടത്തിരുനാൾ. പുലർച്ചെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. ശേഷം ഒന്നിന് നടയടയ്ക്കും. വൈകിട്ട് 4ന് നടതുറന്ന് 6.30ന് ദീപാരാധന. പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടത്തും. തുടർന്ന് ദേവനെ യോഗ നിദ്രയിലാക്കി രാത്രി 10ന് നടയടയ്ക്കും. മണ്ഡലകാല തീർത്ഥാടനത്തിനായി 16ന് വൈകിട്ട് 5ന് നടതുറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |