താമരശേരി: ചുരം ഒമ്പതാം വളവിൽ കെ.എസ്.ആർ.ടി.സി മൾട്ടി ആക്‌സിൽ ബസ് കുടുങ്ങി. മന്ത്രി സിദ്ദീഖിന്റെ വാഹനമടക്കമുള്ള വണ്ടികൾ ഗതാഗതക്കുരുക്കിൽ പെട്ടു. ശനിയാഴ്ച രാത്രി 11.45ന് ബസിന്റെ പിൻഭാഗം റോഡിൽ പതിഞ്ഞതിനെ തുടർന്ന് മൂന്നു മണിക്കൂറോളമാണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടത്. കാറുകൾക്ക് മാത്രമാണ് കടന്നുപോവാൻ സാധിച്ചത്. ക്രയിൻ എത്തിച്ച് ബസിന്റെ പിൻഭാഗം ഉയർത്തിയാണ് പുലർച്ചെ മൂന്നോടെ ഗതാഗതം പുന:സ്ഥാപിച്ചത്. ഹൈവേ പൊലീസ്, അടിവാരം എയ്ഡ് പോസ്റ്റ് പൊലീസ്, ചുരം ഗ്രീൻ ബ്രിഗേഡ്, ചുരം സംരക്ഷണ സമിതി എന്നിവരുടെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൂടെയാണ് രാവിലെ എട്ടരയോടെ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |