SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.04 AM IST

പുസ്തക പ്രകാശനവും ചർച്ചയും

img
ഇ.കെ ദിനേശന്റെ 'നിതിൻ രാജ്-ജാതി' പുസ്തകം ഡോ: വിനിൽ പോൾ പ്രകാശനം ചെയ്യുന്നു

വടകര: ഇന്ത്യയിലെ ക്യാമ്പസുകളിൽ ഇപ്പോഴും തുടരുന്ന ജാതി വ്യവസ്ഥയെയും അതുണ്ടാക്കുന്ന അപരവത്ക്കരണത്തെയും ജനാധിപത്യ വിശ്വാസികൾ പ്രതിരോധിക്കേണ്ടതുണ്ടെന്ന് എഴുത്തുകാരൻ പി.കെ പോക്കർ. ഇ.കെ ദിനേശൻ എഡിറ്റ് ചെയ്ത 'നിതിൻ രാജ് ജാതി' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രകാരനും ഗ്രന്ഥകാരനുമായ ഡോ. വിനിൽ പോൾ പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരി ഷഹർബാനു പി.എ പുസ്തകം ഏറ്റുവാങ്ങി. അഡ്വ. വിനോദ് പയ്യട പുസ്തക പരിചയം നടത്തി. സത്യൻ മാടക്കര അദ്ധ്യക്ഷത വഹിച്ചു. അശ്വതി എം.കെ, വി.പി റാഷീദ്, നാസർ ഇബ്രാഹിം, ഇ.കെ ദിനേശൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL