
മലപ്പുറം: ചെമ്മങ്കടവ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പി.എൻ.കുഞ്ഞിമമ്മു, യു. ആലികുട്ടി മെമ്മോറിയൽ സിക്സസ് ഹോക്കി സെമി, ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ഒന്നാം സെമി ഫൈനൽ മത്സരത്തിൽ ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസ് ടീമും ജി.ബി.എച്ച്.എസ്.എസ് മലപ്പുറവും ഏറ്റുമുട്ടും. രണ്ടാം സെമിഫൈനലിൽ കൊല്ലം സായിയും ജിവി രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരവും തമ്മിലാണ്. ഫൈനൽ മത്സരം വൈകിട്ട് നാലിന്. പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ സമ്മാനദാനം നിർവഹിക്കും. പാലോളി അബ്ദുറഹ്മാൻ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |