മലപ്പുറം:ലഹരി വ്യാപനത്തിനെതിരെ സമൂഹ മന:സാക്ഷി ഉണർത്തുന്നതിനും വർദ്ധിച്ചുവരുന്ന ലഹരി മാഫിയയുടെ അതിക്രമങ്ങൾക്ക് പ്രതിരോധം തീർക്കേണ്ട സംസ്ഥാന സർക്കാർ ഉറക്കം നടിക്കുന്നതിനെതിരെയും മലപ്പുറം ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നൈറ്റ് അലർട്ട് നടക്കും. രാത്രി 10 മണി മുതൽ മലപ്പുറം കുന്നുമ്മലിലാണ് പരിപാടി.സംസ്ഥാന മുസ്ലിം ലീഗ് അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ലഹരിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന അഷ്റഫ് മുന്നയുടെ ഏകാംഗ നാടകവും പരിപാടിയുടെ ഭാഗമായി നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |