SignIn
Kerala Kaumudi Online
Friday, 23 October 2026 1.01 AM IST

 പരപ്പനങ്ങാടിയിൽ ഇനി മുതൽ സാനിറ്ററി മാലിന്യങ്ങളും ശേഖരിക്കും

പരപ്പനങ്ങാടി: നഗരസഭയിൽ വീടുകളിലും സ്ഥാപനങ്ങളിലും നിന്നുള്ള സാനിറ്ററി നാപ്കിനുകൾ, ഗ്ലൗസുകൾ, യൂറിൻ ബാഗുകൾ, ഡ്രസ്സിംഗ് സാമഗ്രികൾ, കാലഹരണപ്പെട്ട മരുന്നുകൾ തുടങ്ങിയ ബയോമെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്ന പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചു. സർക്കാർ ചുമതലപ്പെടുത്തിയ 'ആക്രി' ഏജൻസിയുമായി സഹകരിച്ചാണ് പദ്ധതി ആരംഭിച്ചത്.
മാലിന്യം ശേഖരിക്കൽ 'ആക്രി' ആപ്പ് മുഖേന ബുക്ക് ചെയ്യാം. ടോൾഫ്രീ നമ്പർ 08031405048 അല്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ 7591911110 വഴി ബന്ധപ്പെടുകയുമാവാം. ബന്ധപ്പെട്ട ഏജൻസി പ്രതിനിധികൾ വീടുകളിലെത്തിയാണ് മാലിന്യം ശേഖരിക്കുക. ശേഖരിച്ച മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ശുചിത്വ മിഷൻ അംഗീകൃത ആക്രി ഏജൻസി വഴിയാണ് കൈമാറുക.
ഒരു കിലോ മാലിന്യത്തിന് 45 + 5% ജി.എസ്.ടി ഫീസായി ഈടാക്കുന്നതാണ്. 8 രൂപ

വിലയുള്ള നോൺ ക്ലോറിനേറ്റഡ് ബാഗുകൾ ഏജൻസി വീടുകളിലേക്ക് വിതരണം ചെയ്യും. ഈ ബാഗുകളിലായിരിക്കും സാനിറ്ററി മാലിന്യങ്ങൾ ഏജൻസിക്ക് കൈമാറേണ്ടത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് നിർവഹിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബി.പി. ഷാഹിദ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഖൈറുന്നിസ താഹിർ തുടങ്ങിയവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL