മലപ്പുറം: സർക്കാർ ആശുപത്രികളിൽ വൈകല്യം നിർണയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡുകൾ സമയബന്ധിതമായി ചേരാത്തതുമൂലം ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാതെ 4,151 ഭിന്നശേഷിക്കാർ. 2,757 അപേക്ഷകളും ആറ് മാസത്തിലധികം പഴക്കമുള്ളവയാണ്. സ്‌കൂൾ പ്രവേശനസമയയത്ത് ഭിന്നശേഷി കുട്ടികൾക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ്നിർബന്ധമാണ്. ഒരുവർഷത്തിലധികമായി അപേക്ഷ നൽകി കാത്തിരിക്കുന്നവരുമുണ്ട്. ചികിത്സാസഹായവും പെൻഷനും സ്കോളർഷിപ്പും ഉൾപ്പെടെ ലഭിക്കാൻ ഡിസബിലിറ്റി സർട്ടിഫിക്കറ്റ് വേണം. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികളിലെ ഓർത്തോ, സൈക്യാട്രി, ഇ.എൻ.ടി, ജനറൽ ഫിസിഷ്യൻസ് തുടങ്ങി ഏഴംഗ ഡോക്ടർമാരുടെ പാനൽ ഓരോ മാസവും ചേർന്ന് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കണം. പരിശോധന കഴിഞ്ഞ് മൂന്നാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല.
താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി ഡോക്ടർമാരുടെ പാനൽ രൂപീകരിച്ചിട്ടുണ്ട്. മാസങ്ങൾ കൂടുമ്പോൾ മാത്രം മെഡിക്കൽ ബോർഡുകൾ ചേരുന്ന ആശുപത്രികളുമുണ്ട്. രോഗികളുടെ ബാഹുല്യംമൂലം അപേക്ഷകൾ സമയബന്ധിതമായി പരിഗണിക്കാനാവുന്നില്ലെന്നും സർട്ടിഫിക്കറ്റ് അനുവദിക്കുന്ന പാനലിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തണമെന്നുമാണ് ഡോക്ടർമാരുടെ ആവശ്യം.
ആനുകൂല്യങ്ങൾ നഷ്ടമാവും
ആശുപത്രി................................................. തീർപ്പാക്കാനുള്ള അപേക്ഷകൾ
പെരിന്തൽമണ്ണ ജില്ലാ ആശുപത്രി .................................... 386
നിലമ്പൂർ ജില്ലാ ആശുപത്രി ............................................. 668
തിരൂർ ജില്ലാ ആശുപത്രി ................................................... 666
മഞ്ചേരി മെഡിക്കൽ കോളേജ്...................................... 1,029
മലപ്പുറം താലൂക്കാശുപത്രി........................................... 827
പൊന്നാനി താലൂക്കാശുപത്രി........................................ 177
ജില്ലാ മെഡിക്കൽ ഓഫീസ് ............................................. 398
ആകെ അപേക്ഷകൾ 4,151
കൂടുതൽ ആശുപത്രികളിൽ ഡിസബലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള സൗകര്യം ഒരുക്കണം. കെട്ടിക്കിടക്കുന്നവ പരിഹരിക്കാൻ ഓരോ ആരോഗ്യ ബ്ലോക്കിന് കീഴിലും ക്യാമ്പുകൾ സംഘടിപ്പിക്കണം
ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |