SignIn
Kerala Kaumudi Online
Friday, 19 June 2026 5.02 AM IST

മൂന്ന് ദിനം, 55,250 സ്ത്രീകൾ; 16.84 ലക്ഷം വരുമാനം

മലപ്പുറം: യു.ഡി.എഫ് സർക്കാരിന്റെ പ്രിയദർശിനി ബസിൽ ആദ്യ മൂന്ന് ദിവസത്തിനിടെ യാത്ര ചെയ്തത് 55,250 സ്ത്രീകൾ. 16.84 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്കായി കണക്കാക്കിയത്. ഈ തുക സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകും. പൊന്നാനി ഡിപ്പോയിലാണ് കൂടുതൽ പേർ സൗജന്യ യാത്ര ചെയ്തത്, 16,727 സ്ത്രീകൾ. ഏറ്റവും കുറവ് പേർ യാത്ര ചെയ്തത് നിലമ്പൂർ ഡിപ്പോയിലാണ്, 5,477 പേർ. പെരിന്തൽമണ്ണ ഡിപ്പോയിൽ 5.63 ലക്ഷം രൂപയാണ് ടിക്കറ്റിനത്തിൽ വന്ന ചെലവ്. ഇതിനെ കളക്ഷൻ എന്ന ഗണത്തിലാണ് കെ.എസ്.ആർ.ടി.സി രേഖപ്പെടുത്തുന്നത്. സ്ത്രീ യാത്രക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പെരിന്തൽമണ്ണ ഡിപ്പോയ്ക്ക് കീഴിൽ 16,720 സ്ത്രീകളാണ് സൗജന്യമായി യാത്ര ചെയ്തത്. ആദ്യ ദിനം 2,737 പേർ യാത്ര ചെയ്തു. രണ്ടാം ദിനം 6,664 പേരും. മൂന്നാംദിനം 7,319 പേരും.. പൊന്നാനി ഡിപ്പോയിൽ ആദ്യ മൂന്ന് ദിവസത്തെ കളക്ഷൻ 4.02 ലക്ഷം രൂപയാണ്. ആദ്യദിനം 4,356 പേർ യാത്ര ചെയ്തു. 1.16 ലക്ഷം രൂപയാണ് കളക്ഷൻ. 16ന് 6,488 പേർ യാത്ര ചെയ്തത് വഴി 1.56 ലക്ഷവും 17ന് 5,883 പേർ യാത്ര ചെയ്തത് വഴി 1.46 ലക്ഷവുമാണ് കളക്ഷൻ.
മലപ്പുറം ഡിപ്പോയ്ക്ക് കീഴിൽ സൗജന്യയാത്ര ചെയ്തത് 16,326 പേരാണ്. 5.47 ലക്ഷമാണ് കളക്ഷൻ. ആദ്യദിനം 2,526 പേർ യാത്ര ചെയ്തു. കളക്ഷൻ 74,281 രൂപ. രണ്ടാംദിനം 6,862 പേരും. 2.33 ലക്ഷം രൂപയാണ് കളക്ഷൻ. മൂന്നാംദിനം യാത്ര ചെയ്തത് 6,938 പേർ. കളക്ഷൻ 2.39 ലക്ഷം രൂപ.
നിലമ്പൂർ ഡിപ്പോയ്ക്ക് കീഴിൽ 5,477 പേർ യാത്ര ചെയ്തത് വഴി കെ.എസ്.ആർ.ടി.സിയുടെ കളക്ഷൻ 1.70 ലക്ഷം രൂപയാണ്. ജില്ലയിലെ ആകെ പ്രിയദർശിനി സർവ്വീസുകൾ എണ്ണം 85 ആണ്. മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ ഡിപ്പോകളിലായി ആകെ 138 സർവ്വീസുകളാണുള്ളത്.

ആകെ ബസുകൾ - 85

ഡിപ്പോ----------യാത്രക്കാർ---------------- ചെലവ്

മലപ്പുറം------16,326-----------5.47 ലക്ഷം
പെരിന്തൽമണ്ണ----- 16,720 ----5.63 ലക്ഷം
നിലമ്പൂർ----- 5,477----1.70 ലക്ഷം
പൊന്നാനി----16,727 ---4.02 ലക്ഷം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL