SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

എം.ഡി.എം.എയുമായി രണ്ട് പേരെ പിടികൂടി

s
പ്രതികളായ മുഹമ്മദ് നസീം, മുഹമ്മദ് ഫൈറൂസ്‌

പരപ്പനങ്ങാടി: രണ്ട് ഗ്രാം എം.ഡി.എം.എയുമായി പുത്തൻ കടപ്പുറം സ്വദേശിയും ഇപ്പോൾ വള്ളിക്കുന്ന് അത്താണിക്കലെ താമസക്കാരനുമായ പൂവ്വതുംതൊടി വീട്ടിൽ മുഹമ്മദ് നസീം(34), മൂന്നിയൂർ ആലിൻചുവട് കണ്ണിപറമ്പിൽ പരാടൻ വീട്ടിലെ മുഹമ്മദ് ഫൈറൂസ് ( 30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ നാലിന് പരപ്പനങ്ങാടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് റോഡിന് സമീപത്ത് വച്ചാണ് പിടികൂടിയത്. പരപ്പനങ്ങാടി എസ്.എച്ച്.ഒ സ്‌റ്റെപ്പ്‌റ്റോ ജോൺ, എസ്.ഐ ജിതിൻ വാസ്, എസ്.സി.പി.ഒ സാൻ സോമൻ, സി.പി.ഒ സച്ചിൻ ശ്രീനാഥ്, രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇവ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL