മലപ്പുറം: മഴ പെയ്യാൻ മറന്നതോടെ ജില്ലയിൽ മൺസൂൺ മഴയിൽ ജൂണിൽ 23 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ രണ്ടാഴ്ച മഴ കാര്യമായി മാറിനിന്നതാണ് തിരിച്ചടിയായത്. ജൂൺ ഒന്ന് മുതൽ 30 വരെ 649.3 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ പെയ്തത് 499.7 മില്ലീമീറ്ററാണ്. ഇതോടെ മഴക്കുറവുള്ള ജില്ലകളുടെ പട്ടികയിൽ മലപ്പുറവും ഇടംപിടിച്ചു. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെല്ലാം മഴക്കുറവുണ്ട്. മൺസൂൺ ആരംഭിച്ച ആദ്യ രണ്ടാഴ്ച കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചതിനേക്കാൾ 50 ശതമാനത്തോളം അധിക മഴ ജില്ലയിൽ ലഭിച്ചിരുന്നു. എന്നാൽ പിന്നീട് മഴ തീർത്തും നിരാശപ്പെടുത്തിയതാണ് നിലവിലെ തിരിച്ചടിക്ക് കാരണം. കഴിഞ്ഞ വർഷം ജൂണിൽ മൺസൂൺ മഴയിൽ ഏഴ് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നും നാളെയും ജില്ലയിൽ ശക്തമായ മഴയുടെ മുന്നറിയിപ്പില്ല. ശനിയാഴ്ച യെല്ലോ അലേർട്ടുണ്ട്.
വെതർ സ്റ്റേഷൻ - ഇന്നലെ ലഭിച്ച മഴ (മില്ലീമീറ്ററിൽ)
പൊന്നാനി - 42
നിലമ്പൂർ - 27.4
അങ്ങാടിപ്പുറം - 18.2
കരിപ്പൂർ - 38.01
മഴക്കുറവ് കൂടുതലുള്ള ജില്ലകൾ
ജില്ല: ലഭിച്ചത് :പ്രതീക്ഷിച്ചത് : ശതമാനം
(മില്ലീമീറ്ററിൽ)
ഇടുക്കി: 204 : 763 : -54
പാലക്കാട്: 284.9 : 481 : -41
കൊല്ലം: 290.7 : 437.9 : -34
കണ്ണൂർ: 583.8 : 914.9 : -36
കാസർകോട്: 664.9 : 1019: -35
തൃശൂർ: 501.2 : 734.2 : -32
മലപ്പുറം: 499.7 : 649.3 : -23
കോഴിക്കോട്: 716.1 : 916.2: -22
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |