കൊണ്ടോട്ടി : കോഴിക്കോട് -പാലക്കാട് കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയായ യുവതിക്കുനേരെ ലൈംഗികാതിക്രമവും നഗ്നതാപ്രദർശനവും നടത്തിയയാൾ അറസ്റ്റിൽ. വയനാട് പെരുംതട്ട സ്വദേശി വാരിക്കോട്ട് മീത്തൽ വിനീത് കുമാർ (45) ആണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് 14നായിരുന്നു സംഭവം. ജനറൽ സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന മോങ്ങം സ്വദേശിയായ യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. യുവതിയോട് തർക്കത്തിലേർപ്പെട്ട പ്രതി, യാത്രയ്ക്കിടെ കൈമുട്ട് ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തു. യുവതി കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും അനുകൂലമായ ഇടപെടലുണ്ടായിരുന്നില്ല. യുവതി രക്ഷിതാക്കളെ അറിയിച്ച് പിറ്റേദിവസം പ്രതിയുടെ ഫോട്ടോ ഉൾപ്പെടെയുള്ള തെളിവുകളുമായി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |