മലപ്പുറം: കഴിഞ്ഞ സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ കെട്ടിട നിർമ്മാണ സാമഗ്രികളുടെ വില ക്രമാതീതമായി വർദ്ധിച്ചതും കെട്ടിട നിർമ്മാണ അനുമതിക്കുള്ള ഫീസും നികുതിയും കൂട്ടിയതും കാരണം കെട്ടിട ഉടമകൾ പ്രതിസന്ധിയിലാണെന്ന് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ. കെട്ടിട ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 12ന് രാവിലെ 9.30ന് മലപ്പുറം കോട്ടക്കുന്നിലുള്ള ഭാഷാ സ്മാരകത്തിൽ മലപ്പുറം മേഖല കൺവെൻഷൻ നടത്തും. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എം.ഷാജി മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ മലപ്പുറം മുനിസിപ്പൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് വി.അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി ചേക്കുപ്പ അബ്ദുൾ ഖാദർ, സെക്രട്ടറിമാരായ ഫെബിൻ കളപ്പാടൻ, പി.എസ്.എ. സബീർ, മെമ്പർമാരായ കെ.പി.അദ്ഹം, ശുഹൈൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |