തിരൂർ: അരനൂറ്റാണ്ടായി തിരൂരിൻ്റെ കലാ-സാംസ്കാരിക-സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യമായ സേൽറ്റി തിരൂരിന്റെ ജീവിതയാത്ര പുസ്തകമാകുന്നു. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ മകൻ കബീർ റിഫാഹി കേട്ടെഴുതി തയ്യാറാക്കിയ ‘സേൽറ്റി തിരൂർ – ജീവിതാവരോഹണം’ എന്ന പുസ്തകം സെപ്തംബർ 13ന് വൈകിട്ട് 4.30ന് തുഞ്ചൻ പറമ്പിൽ പ്രകാശനം ചെയ്യും.
തിരൂർ ആർട്സ് ലവേഴ്സ് അസോസിയേഷനാണ്(തല) പരിപാടിയുടെ സംഘാടകർ. തിരൂരിൻ്റെ സംഗീതപാരമ്പര്യത്തെ അനുസ്മരിക്കാൻ സംഗീതവിരുന്നും നടത്തുമെന്ന് വേണു കൊൽക്കത്ത, അഡ്വ.എം.വിക്രംകുമാർ, സലീം തിരൂർ, പുസ്തകത്തിന്റെ രചയിതാവ് കബീർ റിഫാഹി, പ്രസാധകൻ റിഫാ ഷെലീസ് എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |