എടപ്പാൾ ഉപജില്ല ജേതാക്കൾ, ബഹുദൂരം മുന്നിൽ ഐഡിയൽ കടകശ്ശേരി
തേഞ്ഞിപ്പലം: മൂന്ന് ദിവസം നീണ്ട റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് തിരശ്ശീല വീണപ്പോൾ 380 പോയിന്റുകളുമായി തുടർച്ചയായ 19-ാം തവണയും ജേതാക്കളായി എടപ്പാൾ ഉപജില്ല. 45 സ്വർണ്ണം, 42 വെള്ളി, 22 വെങ്കലവുമായി എടപ്പൾ ഉപജില്ല നേടിയത്. 105 പോയിന്റുകളുമായി തിരൂർ ഉപജില്ല രണ്ടാംസ്ഥാനം നേടി. 13 സ്വർണ്ണവും ഒൻപത് വെള്ളിയും 13 വെങ്കലവുമാണ് തിരൂർ നേടിയത്. അഞ്ച് സ്വർണ്ണവും 10 വെള്ളിയും എട്ട് വെങ്കലവും ഉൾപ്പെടെ 74 പോയിന്റുകളുമായി അരീക്കോട് ഉപജില്ലയാണ് മൂന്നാംസ്ഥാനം നേടിയത്. 69, 64 പോയിന്റുകളുമായി യഥാക്രമം മഞ്ചേരി, കിഴിശ്ശേരി ഉപജില്ലകൾ നാല്, അഞ്ച് സ്ഥാനങ്ങൾ നേടി.
ആധിപത്യം തുടർന്ന് ഐഡിയൽ കടകശ്ശേരി
റവന്യൂ ജില്ലാ കായികമേളയിൽ 339 പോയിന്റുമായി ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി (എടപ്പാൾ ഉപജില്ല) തുടർച്ചയായ 19-ാം തവണയും
ജേതാക്കളായി. 43 സ്വർണ്ണവും 36 വെള്ളിയും 18 വെങ്കലവുമാണ് സ്വന്തമാക്കിയത്. 13 സ്വർണ്ണവും എട്ട് വെള്ളിയും 13 വെങ്കലവും ഉൾപ്പെടെ
102 പോയിന്റുമായി കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂർ (തിരൂർ ഉപജില്ല) രണ്ടാം സ്ഥാനം നേടി. മൂന്ന് സ്വർണ്ണവും ആറ് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 35 പോയിന്റുകളുമായി എസ്.എസ്.എച്ച്.എസ്.എസ് മൂർക്കനാട് (അരീക്കോട് ഉപജില്ല) മൂന്നാംസ്ഥാനം നേടി. സി.എച്ച്.എം.എച്ച്.എസ് പൂക്കൊളത്തൂർ (കിഴിശ്ശേരി), ജി.എച്ച്.എസ്.എസ് തിരുവാലി (വണ്ടൂർ ഉപജില്ല) യഥാക്രമം 31, 20 പോയിന്റുകൾ നേടി നാല്, അഞ്ച് സ്ഥാനങ്ങൾ നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |