പാലക്കാട്: ജില്ലയിൽ പട്ടുനൂൽ കൃഷി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കർഷകർക്ക് പാലക്കാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗവുമായി ബന്ധപ്പെടാം. സ്വന്തമായോ പാട്ടത്തിനോ ഒരേക്കറോ അതിലധികമോ സ്ഥലമുള്ള കർഷകർക്ക് അപേക്ഷിക്കാം. മൾബറി തൈകൾ നട്ടുപിടിപ്പിച്ചാൽ നാലാം മാസം വിളവെടുപ്പ് ആരംഭിച്ച് 15-20 വർഷം വരെ തുടർച്ചയായി വിളവെടുപ്പ് നടത്താം. പട്ടുനൂൽകൃഷി രംഗത്തെ പുതിയ രീതികൾ പരിചയപ്പെടുത്തുന്നതിനായി ഇന്ന് രാവിലെ 10ന് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. ഫോൺ: 9447443561
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |