SignIn
Kerala Kaumudi Online
Saturday, 20 June 2026 2.39 AM IST

ചരക്കുലോറിക്ക് തീപിടിച്ചു

mannarakulanji

പത്തനംതിട്ട : പ്ലൈവുഡ് അവശിഷ്ടങ്ങളുമായി പോയ ചരക്കുലേറിക്ക് തീപിടിച്ചത് പരി​ഭ്രാന്തി​യായി​. തൊഴിലാളികളുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് വൻ അത്യാഹിതം ഒഴിവായി. ശബരിമല പാതയിൽ മണ്ണാറക്കുളഞ്ഞി മാർക്കറ്റ് ജംഗ്ഷന് സമീപമാണ് അപകടം. കൊല്ലത്തു നിന്ന് പൊൻകുന്നത്തേക്ക് പോയ ലോറിയുടെ എൻജിൻ ഭാഗത്തുനിന്നും തീയും പുകയും ഉയർന്നത് റോഡിന് സമീപം ജോലിചെയ്തുകൊണ്ടുനിന്ന തൊഴിലാളികളാണ് ആദ്യം കണ്ടത്. ഇവർ ബഹളംവച്ച് വാഹനം നിറുത്തിച്ചു. വാഹനത്തിലുണ്ടായിരുന്നവരെ പുറത്തിറക്കി. തുടന്ന് പത്തനംതിട്ട ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും തീ കെടുത്തുവാനുള്ള ശ്രമം ആരംഭിച്ചു. ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റ് ഉടൻതന്നെ സ്ഥലത്തെത്തി. വാഹനത്തിന്റെ ഡ്രൈവർ ക്യാബിന് അടിയിലുള്ള എൻജിൻ ഭാഗത്തേക്ക് പ്ലൈവുഡ് ചീളുകൾ വീണ് ചൂടായതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രഥമിക നിഗമനം. ഫയർഫോഴ്സ് സംഘം വെള്ളം പമ്പുചെയ്ത് തീ പൂർണമായും നിയന്ത്രണ വിധേയമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL