SignIn
Kerala Kaumudi Online
Saturday, 20 June 2026 2.40 AM IST

ജില്ലാതല ഉദ്ഘാടനം

samasta

പത്തനം​തിട്ട: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി അഞ്ചു ലക്ഷം പഠിതാക്കളുമായി ആരംഭിക്കുന്ന 'അസ്സുഫാ നാട്ടു ദർസ് പദ്ധതിയിലെ ക്ലാസുകൾക്ക് ജില്ലയിൽ തുടക്ക​മായി. ജില്ലാതല ഉദ്ഘാ​ടനം കേരള മുസ്‌​ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുഹമ്മദ് ഷിയാഖ് ജൗഹരി നിർവ്വഹിച്ചു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുൽ സലാം സഖാഫി അദ്ധ്യക്ഷത വഹിച്ചു. സലാഹുദ്ദീൻ മദനി, നൗഫൽ ഫാളിലി,സുധീർ വഴിമുക്ക് എന്നിവർ പ്രസംഗിച്ചു. കാന്തപുരം എ.പി.അബൂബക്കർ മുസ്‌​ലിയാർ രചിച്ച 31അദ്ധ്യായങ്ങളുള്ള കിതാബ് 30 ആഴ്ചകൾ കൊണ്ട് പൂർത്തിയാക്കുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കു​ന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL