
ചെങ്ങന്നൂർ: ഫ്രണ്ട്സ് ഓഫ് ലിറ്ററേച്ചർ സാഹിത്യ കൂട്ടായ്മ വായനദിനം ആചരിച്ചു. ചെങ്ങന്നൂർ ശരണാലയം പ്രതിനിധി റെജി തോമസിന് മാസികകൾ നൽകി കൃഷ്ണകുമാർ കാരയ്ക്കാടും റോയ് ടി.മാത്യുവും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ഫ്രണ്ട്ഓഫ് ലിറ്ററേച്ചർ ചീഫ് കോ കോർഡിനേറ്റർ ടി.കെ.ഇന്ദ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. ശരണാലയം അംഗങ്ങൾ അവരുടെ വായന അനുഭവം പങ്കുവച്ചു. ടി.സി.ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു. ശരണാലയത്തിൽ ഒരു വർഷത്തേക്ക് മലയാളത്തിലെ എല്ലാ ആഴ്ചപ്പതിപ്പുകളും മാസികകളും കൂട്ടായ്മ എത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |