
കുറ്റൂർ: വൈ.എം.സി.എയുടെയും തിരുവല്ല സബ് റീജണിന്റെയും നേതൃത്വത്തിൽ തെങ്ങേലി സാൽവേഷൻ ആർമി സ്കൂളിൽ ‘വായനയുടെ വസന്തം’ പരിപാടി സംഘടിപ്പിച്ചു. വൈ.എം.സി.എ പ്രസിഡന്റ് ഫാദർ വി.എ.ഏബ്രഹാം ഇളയശ്ശേരിൽ അദ്ധ്യക്ഷതവഹിച്ചു. ദേശീയ നിർവഹണ സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. റീജണൽ യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, സബ് റീജൺ ചെയർമാൻ ജോജി പി.തോമസ്, ദേശീയ സ്പോർട്സ് കമ്മിറ്റി വൈസ് ചെയർമാൻ കുര്യൻ ചെറിയാൻ, പ്രഥമാദ്ധ്യാപിക ആൻസി ജോൺ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |