അടൂർ : പോക്‌സോ കേസിൽ യുവാവിന് 6 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. ഏനാത്ത് നെടുമൺ ശ്യാംരാജ് ഭവനിൽ ശ്യാംരാജ് (32) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. 2022 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ വച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ഏനാത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന ആർ.മനോജ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സ്മിത ജോൺ.പി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |