SignIn
Kerala Kaumudi Online
Tuesday, 30 June 2026 12.03 PM IST

ഇന്ദിരാഗാന്ധി ഇന്ത്യയുടെ യശസ്സ് ഉയർത്തിയ നേതാവ് : പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

dcc
ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ രാജീവ് ഭവനിൽ നടത്തിയ ഇന്ദിരാ ഗാന്ധിയുടെ ജന്മദിന ആഘോഷം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു. ആന്റോ ആന്റണി എം.പി, പഴകുളം മധു തുടങ്ങിയവർ സമീപം.

പത്തനംതിട്ട: ലോക രാജ്യങ്ങളുടെ മുൻപിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ നേതാവ് ആയിരുന്നു മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാ ഗാന്ധിയെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ 104ാം ജന്മദിന ആഘോഷങ്ങൾ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവികസിത രാജ്യമായിരുന്ന ഇന്ത്യയെ സ്വയം പര്യാപ്തമായ വികസന പാതയിലേക്ക് നയിച്ച വ്യക്തിത്വമായിരുന്നു ഇന്ദിരാ ഗാന്ധിയുടേതെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റുമാരായ പി.മോഹൻരാജ്, ബാബു ജോർജ്ജ്, കെ.പി.സി.സി നിർവ്വാഹകസമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ബി.നരേന്ദ്രനാഥ്, അനിൽ തോമസ്, എ.സുരേഷ് കുമാർ, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, സജി ചാക്കോ, സതീഷ് ചാത്തങ്കേരി, സുനിൽ എസ്. ലാൽ, എസ്.വി. പ്രസന്നകുമാർ, ബോധേശ്വര പണിക്കർ, ജി.രഘുനാഥ് കുളനട, എം.എസ്.സിജു, എം.എസ്.പ്രകാശ്, സജി കൊട്ടയ്ക്കാട്, റോജി പോൾ ഡാനിയേൽ, ആനന്ദപ്പള്ളി സുരേന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL