SignIn
Kerala Kaumudi Online
Tuesday, 07 July 2026 2.30 PM IST

മഴ ശക്തമായില്ല; പെട്രിയ വോളുബിലിസ് പൂക്കൾക്ക് ആയുസ് നീട്ടികിട്ടി

petriya
നമ്പിക്കൊല്ലിബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിൽ വിരിഞ്ഞ് നിൽക്കുന്ന പെട്രിയ വോളുബിലിസ് പൂക്കൾ

സുൽത്താൻ ബത്തേരി: വേനൽക്കാലത്ത് നയനാനന്ദകരമായ കാഴ്ചയൊരുക്കുന്ന പെട്രിയ വോളുബിലിസ് പൂക്കൾ വർഷകാലത്തും കണ്ണിന് കുളി‌ർമയേകി പുഷ്പിച്ച് നിൽക്കുന്നു. സാധാരണ മഴ ശക്തമാകുന്നതോടെ പുക്കൾകൊഴിഞ്ഞ് പോകുകയാണ് പതിവ്. എന്നാൽ ഇത്തവണ മഴ ശക്തിയാർജിക്കാത്തതിനാൽ കഴിഞ്ഞ ഒരു മാസമായി വിരിഞ്ഞ് നിൽക്കുന്ന ഈ പൂക്കൾക്ക് ആയുസ് നീട്ടിക്കിട്ടിയിരിക്കുകയാണ്. ഊട്ടി അന്തർ സംസ്ഥാന പാതയിൽ നമ്പിക്കൊല്ലി ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുകളിലാണ് വയലറ്റ് നിറത്തിൽ പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ടൗണിലെ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് നട്ടുപിടിപ്പിച്ചതാണ് ഈ ചെടി. ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുന്നവർക്ക് ഒരു തണൽ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ വള്ളിച്ചെടി നട്ടത്. എന്നാൽ ചെടി വെയ്റ്റിംഗ് ഷെഡിന്റെ മുകളിൽ പടർന്ന് പന്തലിച്ച് പുക്കൾ വിരിയാൻ തുടങ്ങിയതോടെയാണ് ഇത് നാടിന്റെ കാഴ്ചയായി മാറുകയായിരുന്നു. ഓരോ വേനൽക്കാലത്തും പൂക്കളാൽ മൂടുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന പൂക്കാലമാണ് ഈ ചെടിക്കുള്ളത്. മഴ ശക്തമാകുന്നതോടെ പൂക്കൾ കൊഴിഞ്ഞുപോകും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL