SignIn
Kerala Kaumudi Online
Tuesday, 07 July 2026 2.30 PM IST

ജഡ്ജിയുടെ വീട്ടിലെ മോഷണശ്രമം: പ്രതി പിടിയിൽ

ajamal
അജ്മൽ

മാനന്തവാടി: ജഡ്ജിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിനു ശ്രമിച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ മംഗളേരി പാറമ്മൽ വീട്ടിൽ അജ്മലിനേ (30)യാണ് മാനന്തവാടി പൊലീസ് നാദാപുരത്തുനിന്നു പിടികൂടിയത്. ജൂൺ 27നായിരുന്നു കേസിനാസ്പദമായ സംഭവം. സിവിൽ ജഡ്ജും (സീനിയർ ഡിവിഷൻ) ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ ആർ. അനിതയുടെ തോണിച്ചാലിലെ വീട്ടിൽ മോഷണം നടത്താനാണ് അജ്മൽ ശ്രമിച്ചത്. വീടിന്റെ പിൻഭാഗത്തെ വർക്ക് ഏരിയയുടെ ഗ്രിൽ പൊളിച്ച് അകത്ത് കയറാനായിരുന്നു ശ്രമം. ശബ്ദംകേട്ട് വീട്ടുകാർ ലൈറ്റിട്ടതിനെതുടർന്ന് ശ്രമം ഉപേക്ഷിച്ച് ഓടിമറയുകയായിരുന്നു. സി.സി.ടി.വി. ക്യാമറകളുടേയും മറ്റും സഹായത്തോടെ പോലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് അജ്മൽ പിടിയിലായത്. എ.എസ്.ഐമാരായ കെ.ജെ. ഷമ്മി, ബിജു വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷാലു ഫ്രാൻസിസ്, കെ.കെ. വിപിൻ, ഷിജോ മാത്യു, മനു അഗസ്റ്റിൻ, സിവിൽ പൊലീസ് ഓഫീസർമാരായ കെ. പ്രജീഷ്, എ.ബി. ശ്രീജിത്ത്, ടി.ആർ. അരുൺ, ഷിന്റോ ജോസഫ്, ടി.ആർ. രജീഷ്, പി.ബി. അജിത്ത്, വി.എസ്. ശ്രീജിത്ത്, കെ. അബ്ദുൾ വാജിദ് എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL