സുൽത്താൻ ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ മെത്തഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒളവണ്ണ നാഗത്തുമ്പാടം തറൂൽപറമ്പിൽ വീട്ടിൽ റമീഷ് അക്തർ (37) നെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽനിന്ന് 1. 400 ഗ്രാം മേത്തഫിറ്റാമിനും 25 ഗ്രാം ഹൈബ്രീഡ് കഞ്ചാവും കണ്ടെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ എൻ സിറാജ്, പ്രിവൻ്റീവ് ഓഫീസർമാരായ എം.എ. സുനിൽകുമാർ കെ. അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. മിഥുൻ , എം. അർജുൻ എന്നിവരാണ് പരിശോധന നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |