മാനന്തവാടി: നഗരസഭാ പരിധിയിലെ ചിറക്കര എസ്‌റ്റേറ്റിലെ ജനവാസമേഖലയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാനകളിറങ്ങി. രണ്ട് കൊമ്പനാനകളാണ് ഞായർ രാത്രി എട്ടോടെ എത്തിയത്. ജനവാസ മേഖലയിലെ ആറാം നമ്പർ, എട്ടാം നമ്പർ ഭാഗങ്ങളിൽ തമ്പടിച്ച് ഒരു മണിക്കൂറിന് ശേഷമാണ് ആനകൾ വനത്തിലേക്ക് മടങ്ങിയത്. വനാതിർത്തിയിലെ ഫെൻസിംഗ് തകർത്താണ് ആനകൾ എത്തുന്നത്. വനമേഖലയോട് ചേർന്ന് മൂന്നാം നമ്പർ ഭാഗത്തുള്ള ഫെൻസിംഗ് വൈദ്യുതി ഇല്ലാത്ത സമയത്ത് തകർത്ത് രാത്രിയോടെ ആനകൾ ജനവാസ മേഖലയിലെത്തുകയാണ് ചെയ്യുന്നത്. ആനകളിറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നുണ്ട്. അർദ്ധരാത്രിയിലും മറ്റും ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ നടക്കുന്നതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങുന്നത് ആശങ്കജനിപ്പിക്കുന്നുണ്ട്. പ്രധാനമായും ചക്കതേടിയെത്തുന്ന ആനകളെ പേടിച്ച് പ്രദേശത്തെ കർഷകർ ചക്കകൾ മുഴുവൻ വെട്ടിക്കളയുകയാണ് പതിവ്. വനാർതിർത്തിയോട് ചേർന്ന് ഫെൻസിംഗ് പ്രവർത്തികൾ കാര്യക്ഷമമാക്കി കൂടുതൽ വാച്ചർമാരെ നിയമിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |