ന്യൂയോർക്ക് : കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങൾ കൈവശം വച്ചതിന് ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരിയുടെ ഭാര്യ മേഗൻ മാർക്കിലിന്റെ പിതാവ് തോമസ് മാർക്കിൽ (82) അറസ്റ്റിൽ .ഫ്ലോറിഡയിലെ ടാമ്പയിലുള്ള ഒരു കെയർ ഹോമിൽ നിന്നാണ് മാർക്കിളിനെ അറസ്റ്റ് ചെയ്തത്.
പിതാവ് മുൻപ് താമസിച്ചിരുന്ന വീട്ടിൽ നിന്ന് കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങളുടെ ശേഖരം കണ്ടെത്തിയെന്ന് മേഗൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 2019ൽ പിതാവിനെതിരെയുള്ള ആരോപണങ്ങൾ അടങ്ങിയ കത്ത് ലഭിച്ചിരുന്നതായും കത്ത് ലണ്ടൻ പൊലീസിന് കൈമാറിയതായും അവർ പറഞ്ഞിരുന്നു. ഫിലിപ്പീൻസിലെ സെബുവിലുള്ള മേഗൻ മാർക്കിളിന്റെ പഴയ വീട്ടിൽ നിന്ന് ചിത്രങ്ങളുടെ ശേഖരം കിട്ടിയെന്നായിരുന്നു റിപ്പോർട്ടുകൾ, എന്നാൽ മാർക്കിൾ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |