SignIn
Kerala Kaumudi Online
Sunday, 20 September 2026 7.24 AM IST

ജോൺ വർഗീസ് ധനലക്ഷ്മി ബാങ്ക് ജനറൽ മാനേജർ

john

തൃശൂർ: ധനലക്ഷ്മി ബാങ്ക് ജനറൽ മാനേജരായി ജോൺ വർഗീസ് ചുമതലയേറ്റു. നിലവിൽ ബാങ്കിന്റെ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ ബാങ്കിംഗ് വിഭാഗത്തിന്റെ മേധാവിയാണ്. ബാങ്കിംഗിലും ഇൻഫർമേഷൻ ടെക്‌നോളജിയിലും 31 വർഷത്തിലധികം അനുഭവസമ്പത്തുള്ള ജോൺ വർഗീസ് 2005 മുതൽ ബാങ്കിന്റെ വിവിധ വിഭാഗങ്ങളിലായി പ്രവർത്തിക്കുന്നു. ജനറൽ മാനേജർ പദവിയിൽ ബിസിനസ് ഡെവലപ്‌മെന്റ്, ഓപ്പറേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഡിജിറ്റൽ ബാങ്കിംഗ്, അസോസിയേറ്റ് പ്രോഡക്ടസ് ബിസിനസ്, ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ ചുമതല വഹിക്കും. ഇലക്ട്രോണിക്‌സിൽ എൻജിനീയറിംഗ് ബിരുദധാരിയായ ജോൺ വർഗീസ്, ബാങ്കിംഗ് ആൻഡ് ഫിനാൻസിൽ എം.ബി.എ ബിരുദവും സർട്ടിഫൈഡ് സിസ്റ്റം ഓഡിറ്റർ, സർട്ടിഫൈഡ് അസോസിയേറ്റ് ഒഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കേഴ്‌സ് എന്നീ യോഗ്യതകളും നേടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360