SignIn
Kerala Kaumudi Online
Thursday, 18 June 2026 7.05 PM IST

ടി.സി.എസ് അറ്റാദായത്തിൽ കുതിപ്പ്

tata

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തിൽ 29 ശതമാനം ഉയർന്ന് 13,718 കോടി രൂപയിലെത്തി. അവലോകന കാലയളവിൽ 1,200 കോടി ഡോളറിന്റെ പുതിയ കരാറുകളാണ് കമ്പനിക്ക് ലഭിച്ചത്. കമ്പനിയുടെ മൊത്തം വരുമാനം അവലോകന കാലയളവിൽ കഴിഞ്ഞ പാദത്തേക്കാൾ 5.4 ശതമാനം ഉയർന്ന് 70,698 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഓഹരിയൊന്നിന് 31 രൂപയുടെ അന്തിമ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെയിലും ടി.സി.എസിന്റെ ലാഭക്ഷമത മെച്ചപ്പെട്ടു. ജീവനക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും ശമ്പള ബിൽ ഉയർന്നു. നിലവിലുള്ള ജീവനക്കാർക്ക് മികച്ച ശമ്പളം നൽകിയതാണ് ചെലവ് കൂടാൻ കാരണമെന്ന് കമ്പനി പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360