SignIn
Kerala Kaumudi Online
Saturday, 18 July 2026 12.07 AM IST

ച​രി​ത്ര​ നേ​ട്ടവുമായി പീ​പ്പി​ൾ​സ് ​അ​ർ​ബ​ൻ സഹകരണ ബാ​ങ്ക്

ub

കൊച്ചി: തൃപ്പൂണിത്തുറ ആസ്ഥാനമായ പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് 2,000 കോടി രൂപയിലധികം ബിസിനസ് നേടി ചരിത്രനേട്ടം കൈവരിച്ചു. കേരളത്തിലെ 57 അർബൻ സഹകരണ ബാങ്കുകളിൽ 1,000 കോടി രൂപയിലധികം നിക്ഷേപമുള്ള ടിയർ–III വിഭാഗത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള ബാങ്കും പീപ്പിൾസ് സഹകരണ ബാങ്കാണ്. 27 ശാഖകളിലൂടെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സേവനം നൽകുന്ന ബാങ്ക്, ഉപഭോക്താക്കൾക്കായി ഐ.എം.പി.എസ്, മൊബൈൽ ബാങ്കിംഗ്, യു.പി.ഐ ഉൾപ്പെടെയുള്ള സമഗ്ര ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നു. പ്രവാസി മലയാളികൾക്കായി എൻ.ആർ.ഇ അക്കൗണ്ടുകൾ ആരംഭിക്കുന്നതിന് റിസർവ് ബാങ്ക് അനുമതിയുണ്ട്. കേരളത്തിലെ മികച്ച അർബൻ സഹകരണ ബാങ്കിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ഈ വർഷവും പീപ്പിൾസ് ബാങ്ക് നേടി.

നവീകരിച്ച തോപ്പുംപടി ശാഖ

ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച തോപ്പുംപടി ശാഖ ജൂലായ് 24ന് ബാങ്ക് ചെയർമാൻ ടി. സി. ഷിബു ഉദ്ഘാടനം ചെയ്യും. ജൂലായ് 26ന് നടക്കുന്ന ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതം പ്രഖ്യാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: URBEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360