
കേരളത്തിൽ ഉപഭോക്താക്കൾ 1.12 കോടി കവിഞ്ഞു
കൊച്ചി: കുറഞ്ഞ നിരക്കിൽ ഡാറ്റയും സൗജന്യ വോയിസ് കോളുകളും അവതരിപ്പിച്ച് ടെലികോം വിപണിയിൽ വിപ്ളവം സൃഷ്‌ടിച്ച റിലയൻസ് ജിയോയുടെ പ്രവർത്തനം കേരളത്തിൽ ഒരു പതിറ്റാണ്ട് പിന്നിട്ടു. 2016 സെപ്തംബറിലാണ് ജിയോ ടെലികോം വിപണിയിലെത്തുന്നത്. കേരളത്തിലെ ഇന്റർനെറ്റ് ഉപയോഗത്തിൽ വലിയ മാറ്റങ്ങൾ സൃഷ്‌ടിച്ച ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം പത്ത് വർഷത്തിനിടെ 5.8 ലക്ഷത്തിൽ നിന്ന് 1.12 കോടിയിലേക്ക് ഉയർന്നു. ഉപഭോക്താക്കളുടെ എണ്ണത്തിൽ 35.5 ശതമാനം വാർഷിക വളർച്ചയുണ്ട്. 4.28 വയർലെസ് കണക്ഷനുള്ള കേരള ടെലികോം സർക്കിളിൽ നിലവിൽ ജിയോയുടെ വിപണി വിഹിതം 26.2 ശതമാനമാണ്. വോഡഫോൺ ഐഡിയയാണ് ഒന്നാം സ്ഥാനത്ത്. 2016ൽ എട്ടിലേറെ കമ്പനികളുണ്ടായിരുന്ന കേരളത്തിലെ ടെലികോം വിപണി നിലവിൽ നാല് സ്ഥാപനങ്ങളിലേക്ക് ചുരുങ്ങി.
പത്ത് വർഷം പിന്നിടുമ്പോൾ ടെലികോം വിപണിയുടെ ഘടന മൊത്തത്തിൽ മാറ്റാൻ ജിയോയ്ക്ക് കഴിഞ്ഞു. കുറഞ്ഞ നിരക്കിലുള്ള ഡാറ്റയുടെ വ്യാപനം ഇന്റർനെറ്റ് ഉപയോഗത്തെ കൂടുതൽ ജനകീയമാക്കിയതും ടെലികോം വിപണി വികസിപ്പിച്ചതുമാണ് ജിയോയുടെ വിജയം.
ജിയോയുടെ കേരളത്തിലെ വിപണി വിഹിതം
26.2%
കേരളത്തിലെ ആകെ വയർലെസ് കണക്ഷനുകൾ
4.28 കോടി
സംസ്ഥാനത്തെ ഉപഭോക്താക്കൾ
കമ്പനി : കണക്ഷനുകൾ
വോഡഫോൺ ഐഡിയ : 1.28 കോടി
റിലയൻസ് ജിയോ : 1.12 കോടി
ഭാരതി എയർടെൽ : 97.9 ലക്ഷം
ബി.എസ്.എൻ.എൽ: 89.8 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |