SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.19 AM IST

മഴക്കെടുതി: ജുവലറി ഉടമകൾക്ക് ഭീമ ഗ്രൂപ്പ് 20 ലക്ഷം നൽകും

bhima

ആലപ്പുഴ: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഭീമമായ നഷ്ടം സംഭവിച്ച ജുവലറി ഉടമകളുടെ താത്കാലിക പുനരധിവാസത്തിന് ഭീമ ഗ്രൂപ്പ് വക്താക്കളായ ഡോ.ബി.ഗോവിന്ദനും ബിന്ദു മാധവും ചേർന്ന് 20 ലക്ഷം രൂപ നൽകും. പത്തനംതിട്ടയിലെ റാന്നി മേഖലയിൽ 11 ജുവലറികൾ പൂർണമായും 10 എണ്ണം ഭാഗികമായും തകർന്നിട്ടുണ്ട്. അഞ്ചുകോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയി പാലത്ര പറഞ്ഞു. വെള്ളം കയറിയതിനെ തുടർന്ന് 11 ജുവലറികളിൽ ഇലക്‌ട്രോണിക്ക് ബാലൻസ്, അനലൈസർ, ഷോറൂം ഉൾപ്പെടെ നഷ്ടമായി. ജുവലറി മേഖലയിലെ നഷ്ടത്തിന്റെ കണക്കുകൾ ശേഖരിച്ച് വരുകയാണെന്നും റോയി പാലത്ര പറഞ്ഞു.

മഴ കാരണം ദുരിതവും നാശനഷ്ടവുമുണ്ടായ വ്യാപാരികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHIMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360