SignIn
Kerala Kaumudi Online
Sunday, 08 November 2026 12.28 AM IST

വോൾട്ടാസ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് നോയൽ ടാറ്റ

noel

സുനിൽ ഡി'സൂസ പുതിയ ചെയർമാൻ

കൊച്ചി: ടാറ്റ ഗ്രൂപ്പിലെ പ്രമുഖ കമ്പനിയായ വോൾട്ടാസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് നോയൽ ടാറ്റ വിരമിക്കുന്നു. നവംബർ 11ന് ചെയർമാൻ, ഡയറക്ടർ സ്ഥാനങ്ങൾ ഒഴിയുന്ന അദ്ദേഹം നവംബർ 12 മുതൽ ചെയർമാൻ എമിരിറ്റസായി തുടരും. ടാറ്റ ഗ്രൂപ്പിന്റെ വിരമിക്കൽ മാനദണ്ഡപ്രകാരമാണ് തീരുമാനം. 2003 മുതൽ വോൾട്ടാസ് ഡയറക്ടർ ബോർഡിലുള്ള നോയൽ ടാറ്റയ്ക്ക് നവംബർ 12ന് 70 വയസ് തികയും.

ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സുനിൽ അലറിക് ഡി'സൂസയാണ് പുതിയ ചെയർമാൻ. നവംബർ 12ന് അദ്ദേഹം ചുമതലയേൽക്കും. നിലവിൽ വോൾട്ടാസ് ഡയറക്ടർ ബോർഡിലുള്ള ഡി'സൂസയെ ചെയർമാനായി നിയമിക്കാൻ നവംബർ ആറിന് ചേർന്ന ബോർഡ് യോഗമാണ് തീരുമാനിച്ചത്.

വോൾട്ടാസിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തും മാറ്റമുണ്ടാകും. നിലവിലെ മാനേജിംഗ് ഡയറക്‌ടർ സി.പി. മുകുന്ദൻ മേനോൻ അടുത്ത വർഷം മേയ് 24ന് വിരമിക്കും. റൂം എയർകണ്ടീഷണർ ബിസിനസ് മേധാവി ജയന്ത് ബാലൻ മേയ് 25 മുതൽ അഞ്ച് വർഷത്തേക്ക് എം.ഡിയാകും. ഓഹരിയുടമകളുടെ അംഗീകാരത്തിന് വിധേയമായാണ് നിയമനം. ട്രെന്റ് മാനേജിംഗ് ഡയറക്ടർ വെങ്കടേശാലു പളനിസ്വാമിയെ വോൾട്ടാസ് ബോർഡിൽ അധിക ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NOEL TATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360