SignIn
Kerala Kaumudi Online
Sunday, 08 November 2026 12.33 AM IST

പുതിയ ഥാർ ഒ.ജി കേരള വിപണിയിൽ

thar

ഐക്കോണിക് കരുത്തിന്റെ പുതിയ പതിപ്പ്

കൊച്ചി: മഹീന്ദ്രയുടെ ഥാർ ഒ.ജിയുടെ പുതിയ പതിപ്പ് കേരള വിപണിയിലെത്തി. കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര സൗത്ത് സോണൽ സെയിൽസ് ബിസിനസ് ഹെഡ് ആശിഷ് മിശ്ര, റീജിയണൽ സെയിൽസ് ബിസിനസ് മാനേജർ എം.ആർ. നാരായണൻ, ഥാർ ബ്രാൻഡ് മാനേജർ ഹൃഷിത ദത്ത എന്നിവർ ചേർന്ന് വാഹനം അവതരിപ്പിച്ചു.

കൂടുതൽ ക്യാബിൻ സ്പേസും മെച്ചപ്പെട്ട റോഡ് സ്ഥിരതയും ലക്ഷ്യമിട്ട് വികസിപ്പിച്ച വീതിയേറിയ എം ഗ്ലൈഡ് ഫോർ-ജി പ്ലാറ്റ്‌ഫോമിലാണ് പുതിയ ഥാർ ഒ.ജി. നിർമ്മിച്ചിരിക്കുന്നത്. ദുർഘടമായ പാതകളിലെ യാത്രാസുഖത്തിനായി ഡാവിഞ്ചി സസ്‌പെൻഷനും നഗരത്തിലും ഓഫ് റോഡിലും എളുപ്പത്തിലുള്ള നിയന്ത്രണത്തിനായി ഇലക്ട്രോണിക് സ്റ്റിയറിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് എയർബാഗുകളാണ് സുരക്ഷാ സവിശേഷത.

പുറംരൂപത്തിൽ പുതുമ

മൂന്ന് വാതിലുകളുള്ള പരമ്പരാഗത ബോക്‌സി രൂപം നിലനിർത്തിയിട്ടുണ്ടെങ്കിലും പുറംരൂപത്തിലും അകത്തളത്തിലും മാറ്റങ്ങളുണ്ട്. എൽ.ഇ.ഡി. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, പുതുക്കിയ ഗ്രില്ലും ബമ്പറുകളും, പുതിയ അലോയ് വീലുകൾ എന്നിവയാണ് പുറംരൂപത്തിലെ പ്രധാന പുതുമകൾ. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ക്യാബിനിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360