
മുഖ്യമന്ത്രി മുഖ്യാതിഥി
കൊച്ചി: കേരളത്തിന്റെ സംരംഭക മികവിനെയും വ്യവസായ വളർച്ചയെയും ആദരിക്കുന്ന പ്രോഫിറ്റ് ടസ്കർ സമ്മിറ്റ് ഇന്ന് കൊച്ചിയിൽ നടക്കും. മറൈൻ ഡ്രൈവിലെ താജ് ഗേറ്റ്‌വേ ഹോട്ടലിൽ വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയാകും. കെ.എസ്.ഐ.ഡി.സി അവതരിപ്പിക്കുന്ന 'സാരൽ കേരളം 2026' പരിപാടിയും സമ്മിറ്റിന്റെ ഭാഗമായി നടക്കും.
കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക സംഭാവന നൽകിയ പ്രമുഖ വ്യവസായികളെയും സംരംഭകരെയും ചടങ്ങിൽ ആദരിക്കും. 'ബ്രാൻഡ് കേരളം' എന്ന ആശയം അവതരിപ്പിച്ചശേഷം പ്രമുഖ വ്യവസായികളുമായി പാനൽ ചർച്ചയും സംഘടിപ്പിക്കും. എഫ്.വൈ.ബി.ബി സ്ഥാപകരായ കിരൺ ജെയിംസും അലൻ ജോണും സുപ്രധാന നിക്ഷേപ പ്രഖ്യാപനം നടത്തും. ഐ.സി.ടി.ഇ.പി കൗൺസിൽ ചെയർമാൻ ഡോ. ടി. വിനയകുമാർ, സെക്രട്ടറി ജനറൽ യു.എസ്. കുട്ടി, ഡയറക്ടർ കെ. രവീന്ദ്രൻ എന്നിവർ മുഖ്യമന്ത്രിയെ ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |