SignIn
Kerala Kaumudi Online
Sunday, 08 November 2026 12.28 AM IST

മികച്ച പ്രകടനവുമായി ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ

aster

രണ്ടാം പാദത്തിൽ അറ്റാദായം 34% ഉയർന്നു

കൊച്ചി: ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറും ക്വാളിറ്റി കെയർ ഇന്ത്യയും ലയിച്ചതിനു ശേഷമുള്ള ആദ്യ സമ്പൂർണ പാദത്തിൽ ആസ്റ്റർ ഡി.എം ക്വാളിറ്റി കെയറിന്റെ വരുമാനം 19 ശതമാനം വർധിച്ച് 2,829 കോടി രൂപയായി. അറ്റാദായം 34 ശതമാനം ഉയർന്ന് 281 കോടി രൂപയിലെത്തി.

ലയനത്തിനു ശേഷമുള്ള ആദ്യ 100 ദിവസം വിജയകരമായി പിന്നിട്ടതായി കമ്പനിയുടെ സ്ഥാപകനും എക്സിക്യുട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. കാസർകോട്, നാഗർകോവിൽ ഉൾപ്പെടെയുള്ള പുതിയ ആശുപത്രികളുടെ വിഭാഗത്തിൽ 61 ശതമാനം വളർച്ചയുണ്ടായി. തിരുവനന്തപുരം ആശുപത്രി പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനും ലക്ഷ്യമിടുന്നു.

രണ്ടാം പാദത്തിൽ 22 ലക്ഷം രോഗികൾക്ക് ചികിത്സ നൽകി. മുൻവർഷത്തേക്കാൾ 12 ശതമാനമാണ് വർധന. റോബോട്ടിക് ശസ്ത്രക്രിയകളിൽ 39 ശതമാനവും വൃക്ക മാറ്റിവയ്ക്കലിൽ 31 ശതമാനവും സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ 29 ശതമാനവും വളർച്ചയുണ്ടായി. മെഡിക്കൽ വാല്യൂ ട്രാവൽ വരുമാനം 36 ശതമാനം ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360