SignIn
Kerala Kaumudi Online
Sunday, 08 November 2026 12.21 AM IST

റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് ഇനി ഇന്ത്യൻ അളവുകോൽ

family

'ഇന്ത്യ സൈസ്' ചാർട്ടുമായി കമ്പനികൾ

കൊച്ചി: വിവിധ ബ്രാൻഡുകളുടെ വസ്ത്രങ്ങൾക്ക് വ്യത്യസ്ത അളവുകളുള്ളതിനാൽ ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരമാകാൻ ഇന്ത്യയുടെ സ്വന്തം വസ്ത്ര അളവുകോൽ. ഇന്ത്യൻ ജനതയുടെ ശരീരഘടന അടിസ്ഥാനമാക്കി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) തയ്യാറാക്കിയ 'ഇന്ത്യസൈസ്' ചാർട്ട് നടപ്പാക്കാൻ പ്രമുഖ വസ്ത്ര കമ്പനികൾ ഒരുങ്ങുന്നു.

അമേരിക്കൻ, ബ്രിട്ടീഷ് അളവുകോലുകൾ ഇന്ത്യൻ ശരീരഘടനയ്ക്ക് അനുസരിച്ച് മാറ്റിയാണ് ഇതുവരെ പല ബ്രാൻഡുകളും വസ്ത്രങ്ങൾ നിർമ്മിച്ചിരുന്നത്. ഇതുമൂലം ഒരേ എസ്, എം, എൽ വലുപ്പങ്ങൾക്ക് ബ്രാൻഡുകൾക്കിടയിൽ വ്യത്യാസമുണ്ടാകുകയും ഉപഭോക്താക്കൾക്ക് അനുയോജ്യമായ വസ്ത്രം കണ്ടെത്താൻ പ്രയാസമുണ്ടാകുകയും ചെയ്തിരുന്നു.

15 വയസിന് മുകളിലുള്ള 26,324 പേരിൽ നിഫ്റ്റ് നടത്തിയ ത്രിമാന ശരീര അളവെടുപ്പിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചാർട്ട് തയ്യാറാക്കിയത്. പുരുഷന്മാർക്കായി 14 വിഭാഗങ്ങളും സ്ത്രീകൾക്കായി 13 വിഭാഗങ്ങളുമുള്ള അളവുചാർട്ടുകൾ 2026 ജനുവരി മുതൽ ഓൺലൈനിൽ ലഭ്യമാണ്. മൂന്ന് ഉയരവിഭാഗങ്ങളും അഞ്ച് ശരീരഘടനകളും അടിസ്ഥാനമാക്കിയുള്ള ചാർട്ടുകൾ ഡിജിറ്റലായി ടെക്സ്റ്റൈൽ മന്ത്രാലയത്തിൽ നിന്ന് 20,000 രൂപ നിരക്കിൽ ലഭിക്കും.

ഇ ബുക്ക് ഡൗൺലോഡ് കുതിക്കുന്നു

ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ, റെയ്മണ്ട് ലൈഫ്‌സ്റ്റൈൽ, അരവിന്ദ് ഫാഷൻസ്, റിലയൻസ് റീട്ടെയിൽ തുടങ്ങിയ പ്രമുഖ കമ്പനികൾ ഇന്ത്യ സൈസ് നടപ്പാക്കാൻ തയ്യാറെടുക്കുകയാണ്. സൈസ് ചാർട്ടിന്റെ സൗജന്യ ഇ ബുക്ക് ഡൗൺലോഡ് ചെയ്യാനുള്ള രജിസ്ട്രേഷൻ 2,400 കടന്നു. എന്നാൽ എല്ലാ ബ്രാൻഡുകളും പുതിയ അളവുകോൽ നടപ്പാക്കിയതായി സ്ഥിരീകരിച്ചിട്ടില്ല. ഐ.എൻ ടാഗിനുള്ള ദേശീയ മാനദണ്ഡങ്ങൾ നിലവിൽ തയ്യാറാക്കുന്ന ഘട്ടത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REDYMADE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360