SignIn
Kerala Kaumudi Online
Friday, 09 October 2026 1.54 AM IST

പുതുതലമുറ 'വെർട്ടോ' സേവിംഗ്‌സ് അക്കൗണ്ടുമായി ഫെഡറൽ ബാങ്ക്

fb

കൊച്ചി: യുവ പ്രൊഫഷണലുകൾ, സംരംഭകർ, ശമ്പളക്കാർ തുടങ്ങിയവരെ ലക്ഷ്യമിട്ട് ഫെഡറൽ ബാങ്ക് 'വെർട്ടോ' സേവിംഗ്‌സ് അക്കൗണ്ട് അവതരിപ്പിച്ചു. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഭക്ഷണം, ഫാഷൻ, വിമാനയാത്ര എന്നിവയ്ക്ക് പണം ചെലവഴിക്കുമ്പോൾ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നതാണ് പ്രധാന സവിശേഷത. കൂടാതെ, 35 ലക്ഷം രൂപ വരെയുള്ള സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ, ആഭ്യന്തര വിമാനത്താവളങ്ങളിലെ ലോഞ്ച് സൗകര്യം, ഇളവുകളോടെ ലോക്കർ സൗകര്യം, വിദേശത്തേക്ക് പണം അയക്കുന്നതിന് ഇളവുകൾ തുടങ്ങിയവ ലഭിക്കും. അക്കൗണ്ട് ഉടമയുടെ പങ്കാളിക്കും കുട്ടികൾക്കും പ്രത്യേക സൗകര്യങ്ങളുണ്ട്. ഉപഭോക്താക്കളുടെ മാറുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള സേവനങ്ങളും ആനുകൂല്യങ്ങളും നൽകാനാണ് പുതിയ അക്കൗണ്ടെന്ന് ഫെഡറൽ ബാങ്കിന്റെ കൺസ്യുമർ ബാങ്കിംഗ് വിഭാഗം ദേശീയ മേധാവി വിരാട് സുനിൽ ദിവാൻജി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEDERAL BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360