
തിരുവനന്തപുരം : കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് 4,000 കോടി രൂപയുടെ വായ്പ അനുവദിക്കും. ബാങ്ക് 12.5 ശതമാനം ഡിവിഡന്റും നൽകും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന കർഷകർക്ക് വായ്പയിൽ 25,000 രൂപ സബ്സിഡിയും നൽകും. കുടിശിക പിരിച്ചെടുക്കുന്നതിന് പ്രോത്സാഹനമായി ബാങ്കുകൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും തീരുമാനമുണ്ട്.
ബാങ്കിന്റെ 68-ാമത് വാർഷിക പൊതുയോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ടി.എ. നവാസ്, അഡ്വ. ഫിൽസൺ മാത്യൂസ്, മാനേജിംഗ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ബാങ്കിന്റെ മുൻ ഭരണസമിതി അംഗങ്ങളും പ്രാഥമിക ബാങ്ക് പ്രതിനിധികളുമായ കെ. നീലകണ്ഠൻ എം.എൽ.എ., റോയ് കെ. പൗലോസ് എം.എൽ.എ. എന്നിവരെ യോഗത്തിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |