SignIn
Kerala Kaumudi Online
Monday, 09 November 2026 1.21 AM IST

വിദേശ നിക്ഷേപകർ മടങ്ങിയെത്തുന്നു

fi

ഒരാഴ്ചയിൽ മുടക്കിയത് 38,971 കോടി രൂപ

കൊച്ചി: അമേരിൻ വിപണിയിലെ എ.ഐ ആശങ്കകളും രാഷ്ട്രീയ രംഗത്തെ മാറ്റങ്ങളും ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കിന് ശക്തി പകരുന്നു. നവംബറിലെ ആദ്യ അഞ്ച് വ്യാപാരദിനങ്ങളിൽ ഇന്ത്യൻ ഓഹരികളിൽ 38,971 കോടി രൂപയുടെ അറ്റനിക്ഷേപമാണ് വിദേശ ഫണ്ടുകൾ നടത്തിയത്. ആഗോള വിപണിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഓഹരികളിലുണ്ടായ വിൽപ്പനയും ഇന്ത്യൻ കമ്പനികളുടെ മികച്ച സാമ്പത്തിക ഫലങ്ങളും ആകർഷകമായ ഓഹരി മൂല്യനിർണയവുമാണ് വിദേശ നിക്ഷേപകരെ തിരിച്ചെത്തിച്ചത്.

അമേരിക്കയിലെയും ദക്ഷിണ കൊറിയ, തായ്‌വാൻ, ജപ്പാൻ തുടങ്ങിയ വിപണികളിലെയും സാങ്കേതികവിദ്യാ ഓഹരികളിൽ വിൽപ്പന ശക്തമായതോടെ ഇന്ത്യയിലേക്ക് നിക്ഷേപം തിരിച്ചുവിടാൻ വിദേശ ഫണ്ടുകൾ തയ്യാറായെന്ന് ജിയോജിത് ഇൻവെസ്റ്റ്‌മെന്റ്സ് ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ വിലയിരുത്തി. സാമ്പത്തിക ഫലങ്ങളിലെ മുന്നേറ്റവും ആകർഷകമായ മൂല്യനിർണയവും വൻകിട ഓഹരികളെ വിദേശ നിക്ഷേപകർക്ക് പ്രിയങ്കരമാക്കി. ധനകാര്യ, ഐ.ടി, വാഹന, ടെലികോം മേഖലകളിലെ മുൻനിര ഓഹരികളിലാണ് പ്രധാനമായും വാങ്ങൽ നടന്നത്.

ലാഭമെടുപ്പുമായി ആഭ്യന്തര നിക്ഷേപകർ

അതേസമയം, ആഭ്യന്തര സ്ഥാപന നിക്ഷേപകർ ലാഭമെടുപ്പിന്റെ ഭാഗമായി ഓഹരികൾ വിറ്റഴിച്ചു. ആഗോള എ.ഐ നിക്ഷേപത്തിലെ തിരുത്തൽ എത്രത്തോളം നീളുമെന്നും വിദേശ നിക്ഷേപത്തിന്റെ ഈ തിരിച്ചുവരവ് തുടരാനാകുമോയെന്നുമാണ് വിപണി ഉറ്റുനോക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FORICN CURRENCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360