SignIn
Kerala Kaumudi Online
Thursday, 10 September 2026 12.10 PM IST

'ഫെസ്റ്റീവ് ബൊനാൻസ' ഓഫറുകളുമായി​ ഐ.സി.ഐ.സി.ഐ ബാങ്ക്

bonanza
'ഫെസ്റ്റീവ് ബൊനാൻസ' ഓഫറുകളുമായി​ ഐ.സി.ഐ.സി.ഐ ബാങ്ക്

കൊച്ചി: ഐ.സി.ഐ.സി.ഐ ബാങ്ക് 'ഫെസ്റ്റീവ് ബൊനാൻസ" എന്ന പേരിൽ എല്ലാ ഉപഭോക്താക്കൾക്കുമായി വിവിധ ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്കും ഇന്റർനെറ്റ് ബാങ്കിംഗ്, കൺസ്യൂമർ ഫിനാൻസ്, കാർഡ് രഹിത ഇ.എം.ഐ തുടങ്ങിയ സേവനങ്ങൾക്കും 25,000 രൂപ വരെയുള്ള കിഴിവുകളും കാഷ്ബാക്കുകളും ലഭ്യമാകും. ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇ.എം.ഐ അടക്കുന്ന ഉപഭോക്താക്കൾക്കും ഈ ഓഫറുകൾ ലഭിക്കും.

ഉത്സവകാല ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇലക്ട്രോണിക്‌സ്, ഗാഡ്‌ജെറ്റുകൾ, ആഗോള ആഡംബര ബ്രാൻഡുകൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, പലചരക്ക്, ഓട്ടോമൊബൈൽ, യാത്ര, ഫർണീച്ചർ, ഡൈനിംഗ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി​ നിരവധി ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ആകർഷകമായ ഓഫറുകൾ നൽകുന്ന വൻകിട ബ്രാൻഡുകളിൽ ഫ്‌ളിപ്കാർട്ട്, ആമസോൺ, മിന്ത്ര, ബിഗ്ബാസ്‌കറ്റ്, ബ്ലിങ്കിറ്റ്, മെയ്ക്ക് മൈ ട്രിപ്, ഐഫോൺ 14, സാംസംഗ്, അജിയോ, റിലയൻസ് ഡിജിറ്റൽ, ക്രോമ, എൽജി, ഡെൽ, സ്വിഗി​, സൊമാറ്റോ, പി.സി ജ്വല്ലേഴ്‌സ് (പി.സി.ജെ) എന്നിവയും ഉൾപ്പെടുന്നു.

ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകളുമായി 'ഫെസ്റ്റീവ് ബൊനാൻസ' അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഭവന, വസ്തു, വ്യക്തിഗത, ഇരുചക്ര വാഹന വായ്പകൾ, ബാലൻസ് കൈമാറ്റം തുടങ്ങിയ ബാങ്കിങ് ഉത്പന്നങ്ങൾക്കും ഉത്സവകാല ആനുകൂല്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ രാകേഷ് ഝാ പറഞ്ഞു.

ഭവന, കാർ, സ്വർണ, വ്യക്തിഗത വായ്പകൾക്ക് പ്രത്യേക ഓഫറുകൾ ലഭ്യമാക്കും. പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ 10 ശതമാനം വരെ വിലക്കിഴിവും ഇലക്ട്രോണിക്‌സ്, ഗാഡ്ജറ്റ് വിഭാഗത്തിലും ആഗോള ആഡംബര ബ്രാൻഡുകളിലും 10 ശതമാനം കാഷ് ബാക്കും ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360