SignIn
Kerala Kaumudi Online
Thursday, 10 September 2026 6.17 AM IST

ജയിച്ചു തുടങ്ങി റയലും സിറ്റിയും

e

മാ​ഡ്രി​ഡ് ​:​ ​യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗി​ന്റെ​ ​പു​തി​യ​ ​സീ​സ​ണി​ന് ​തു​ട​ക്ക​മാ​യി.​ ​ആ​ദ്യ​ ​ദി​നം​ ​മു​ൻ​ ​ചാ​മ്പ്യ​മാ​രാ​യ​ ​റ​യ​ൽ​ ​മാ​ഡ്രി​ഡി​ന്റെ​യും​ ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​യു​ടെ​യും​ ​ജ​യ​ങ്ങ​ളാ​ണ് ​ഹൈ​ലൈ​റ്റ്.​ ​റ​യ​ൽ​ ​ഇ​റ്റാ​ലി​യ​ൻ​ ​ക്ല​ബ് ​ഇ​ന്റ​ർ​ ​മി​ലാ​നെ​ 2​-1​ ​ന് ​കീ​ഴ​ട​ക്കി.​ ​എം​ ​ബാ​പ്പെ​യും​ ​വാ​ൽ​വെ​ർ​ഡെ​ ​യു​മാ​ണ് ​റ​യ​ലി​ന്റെ​ ​ഗോ​ളു​ക​ൾ​ ​നേ​ടി​യ​ത്.​ ​അ​ഗ​സ്റ്റൊ​ ​ഇ​ന്റ​റി​നാ​യി​ ​ഒ​രു​ ​ഗോ​ൾ​ ​മ​ട​ക്കി.
റ​യ​ലി​ന്റെ​ ​ത​ട്ട​ക​മാ​യ​ ​സാ​ന്റി​യാ​ഗോ​ ​ബെ​ർ​ണ​ബ്യൂ​വി​ലാ​യി​രു​ന്നു​ ​മ​ത്സ​രം.
മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​ ​പോ​ർ​ച്ചു​ഗീ​സ് ​ക്ല​ബ് ​പോ​ർ​ട്ടോ​യെ​ ​അ​വ​രു​ടെ​ ​ത​ട്ട​ക​ത്തി​ൽ​ 2​-0​ത്തി​ന് ​തോ​ൽ​പി​ച്ചു.​ ​ഏ​ർ​ലിം​ഗ് ​ഹാ​ള​ണ്ടാ​ണ് ​സി​റ്റി​യു​ടെ​ ​ര​ണ്ട് ​ഗോ​ളു​ക​ളും​ ​നേ​ടി​യ​ത്.​ ​മ​റ്റ് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ബൊ​റൂ,്യ​ ​ഡോ​ർ​ട്ട്മു​ണ്ട് 3​-2​ന് ​വി​യ്യാ​റ​യ​ലി​നെ​യും​ ​ആ​സ്റ്റ​ൺ​ ​വി​ല്ല​ 3​-2​ന് ​ക്ല​ബ് ​ബ്രൂ​ഗെ​യേ​യും​ ​റ​യ​ൽ​ ​ബെ​റ്റി​സ് 3​-2​ന് ​ലി​ല്ലെ​യേ​യും​ ​തോ​ൽ​പ്പി​ച്ചു.
ബൊ​റൂ​ഷ്യ​ ​താ​രം​ ​
മ​ത്സ​ര​ത്തി​നി​ടെ
കു​ഴ​ഞ്ഞു​ ​വീ​ണു

ഡോ​ർ​ട്ട്മു​ണ്ട്:​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗി​ലെ​ ​അ​ര​ങ്ങേ​റ്റ​ ​മ​ത്സ​ര​ത്തി​നി​ടെ​ ​ബൊ​റൂ​ഷ്യ​ ​ഡോ​ർ​ട്ട്മു​ണ്ട് ​താ​രം​ ​കോ​‍​ൺ​സ്റ്രാ​ന്റി​നോ​സ് ​കെ​രെ​ത്സാ​സ് ​കു​ഴ​ഞ്ഞു​ ​വീ​ണു.
വി​യ്യാ​റ​യ​ലി​നെ​തി​രെ​യു​ള്ള​ ​മ​ത്സ​ര​ത്തി​ന്റെ​ ​ആ​ദ്യ​ ​പ​കു​തി​യി​ലാ​ണ് ​(25​-ാം​ ​മി​നി​റ്റി​ൽ​)​ 18​ ​കാ​ര​നാ​യ​ ​മി​ഡ്ഫീ​ൽ​ഡ​ർ​ ​മൈ​താ​ന​ത്ത് ​കു​ഴ​ഞ്ഞു​വീ​ണ​ത്.ര​ക്ത​ചം​ക്ര​മ​ണ​ ​സം​ബ​ന്ധ​മാ​യ​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​കാ​ര​ണ​മാ​ണ് ​താ​രം​ ​കു​ഴ​ഞ്ഞു​വീ​ണ​തെ​ന്ന് ​ക്ല​ബ് ​ഔ​ദ്യോ​ഗി​ക​മാ​യി​ ​അ​റി​യി​ച്ചു.​ ​നി​ല​വി​ൽ​ ​താ​രം​ ​സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും​ ​ആ​ശ​ങ്ക​ക​ളി​ല്ലെ​ന്നും​ ​ക്ല​ബ് ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360