SignIn
Kerala Kaumudi Online
Sunday, 20 September 2026 5.09 AM IST

കല്യാൺ ജുവലേഴ്‌സ് നാലാഴ്‌ചയ്ക്കകം 4 പുതിയ ഷോറൂമുകൾ തുറക്കുന്നു

കൊച്ചി: പ്രമുഖ ആഭരണ ബ്രാൻഡായ കല്യാൺ ജുവലേഴ്‌സ് സെപ്‌തംബർ അവസാനം ഇന്ത്യയിലും വിദേശത്തുമായി നാല് പുതിയ ഷോറൂമുകൾ തുറക്കുന്നു. ഹൈദരാബാദ്, മുംബയ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലാണവ. ഇതോടെ, കല്യാൺ ജുവലേഴ്‌സിന് ആഗോള തലത്തിൽ 141 ഷോറൂമുകളാകും.

കല്യാൺ ജുവലേഴ്‌സിന്റെ ബ്രാൻഡ് അംബാസഡർമാരായ അക്കിനേനി നാഗാർജുന, പൂജ സാവന്ത് എന്നിവർ ഹൈദരാബാദിലെയും വാഷിയിലെയും ഷോറൂമുകളുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കും. ഷാർജ, അബുദാബി ഷോറൂമുകളുടെ ഉദ്ഘാടനം മഞ്ജു വാര്യരും പ്രഭു ഗണേശനും നിർവഹിക്കുമെന്ന് കല്യാൺ ജുവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, KALYAN JEWELLERS, KERALA GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360