SignIn
Kerala Kaumudi Online
Saturday, 12 September 2026 3.27 PM IST

കെ.എസ്.എഫ്.ഇ എം.ഡിക്ക് യാത്രഅയപ്പ്

ksfe

തൃശൂർ: 35 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ വി.പി.സുബ്രഹ്മണ്യന് ജീവനക്കാർ യാത്രഅയപ്പ് നൽകി. യാത്രഅയപ്പ് സമ്മേളനം ചെയർമാൻ കെ.വരദരാജൻ ഉദ്ഘാടനം ചെയ്തു.

ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.എം.സി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. നിയുക്ത മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ ഉപഹാരം സമർപ്പിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ മുഹമ്മദ്ഷാ, മുൻ ചെയർമാൻ അഡ്വ.മാണി വിതയത്തിൽ, മുൻ മാനേജിംഗ് ഡയറക്ടർമാരായ എം.കെ.കാർത്തികേയൻ, ജോഷി പോൾ വെളിയത്ത് തുടങ്ങിയവർ സംബന്ധിച്ചു.

ജനറൽ മാനേജർ (ഫിനാൻസ്) എസ്.ശരത്ചന്ദ്രൻ, ജനറൽ മാനേജർ (ആർ.ആർ) എ.പ്രമോദൻ, ഡി.ജി.എം (പി ആൻഡ് എച്ച്.ആർ) സുജാത എം.ടി, സംഘടനാ പ്രതിനിധികളായ എസ്.മുരളീകൃഷ്ണപിള്ള, അരുൺബോസ്, വിനോദ് എസ്., മൻസൂർ എൻ.എ., കുഞ്ഞിക്കണ്ണൻ എച്ച്., സുജിത എസ്.എ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, KSFE, KSFE MD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360