SignIn
Kerala Kaumudi Online
Saturday, 03 October 2026 9.00 AM IST

മലബാർ ഗോൾഡ്: ഹൈദരാബാദിലെ 10-ാം ഷോറൂം കൊമ്പള്ളിയിൽ

malabar-gold

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഹൈദരാബാദിലെ പത്താം ഷോറൂം കൊമ്പള്ളിയിൽ സുചിത്ര സർക്കിളിന് സമീപം പ്രവർത്തനം ആരംഭിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വിർച്വലായി ഉദ്ഘാടനം ചെയ്‌തു. മുഖ്യാതിഥിയായ കെ.പി. വിവേകാനന്ദ എം.എൽ.എ ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു.

മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, വൈസ് ചെയർമാൻ കെ.പി. അബ്‌ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, റീട്ടെയിൽ ബിസിനസ് ഹെഡ് പി.കെ. സിറാജ് തുടങ്ങിയവർ സംബന്ധിച്ചു. മലബാർ ഗോൾഡിന്റെ ആഗോള വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ ഷോറൂം. ഏത് പ്രായക്കാർക്കും ഏതവസരത്തിലും ഉപയോഗിക്കാവുന്നതും വിവിധ സംസ്‌കാരങ്ങൾക്ക് അനുയോജ്യവും വിപുലവും ആകർഷകവുമായ ആഭരണ ശേഖരവും ലോകോത്തര ഷോപ്പിംഗ് സൗകര്യങ്ങളുമാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ മികവ്.

കൊമ്പള്ളി ഷോറൂം, സാംസ്‌കാരിക സമ്പന്നമായ ഈ പ്രദേശത്ത് മലബാർ ഗോൾഡിന്റെ സ്വാധീനം ഉയർത്തുകയും ഉപഭോക്താക്കൾക്ക് വൈവിദ്ധ്യ ഡിസൈനുകളിലുള്ള ആഭരണങ്ങൾ സ്വന്തമാക്കാനുള്ള അവസരം ലഭ്യമാക്കുമെന്നും എം.പി. അഹമ്മദ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പായി മാറുകയെന്ന ലക്ഷ്യത്തോടെയുള്ള വികസന പദ്ധതികളാണ് മലബാർ ഗോൾഡ് ആസൂത്രണം ചെയ്‌തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജൂലായ് ഒന്നിന് ആന്ധ്രാപ്രദേശിലെ എല്ലൂരിലും പുതിയ ഷോറൂം തുറക്കും.

ഇന്ത്യയിലെവിടെയും സ്വർണത്തിന് ഒരേ വില, ആഭരണങ്ങളുടെ കൃത്യമായ പണിക്കൂലി, സ്‌റ്റോൺ വെയ്റ്റ്, നെറ്റ് വെയ്‌റ്റ്, സ്‌റ്റോൺ ചാർജ് തുടങ്ങിയ വിവരങ്ങളുള്ള സുതാര്യവും വ്യക്തവുമായ പ്രൈസ് ടാഗ്, ആഭരണങ്ങൾക്ക് ആജീവനാന്ത സൗജന്യ മെയിന്റനൻസ്, പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങുമ്പോൾ 100 ശതമാനം മൂല്യം, 100 ശതമാനം ബി.ഐ.എസ് ഹാൾമാർക്കിംഗ്, 28 ലാബ് ടെസ്‌റ്റുകളിലൂടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഐ.ജി.ഐ-ജി.ഐ.എ സർട്ടിഫൈഡ് ഡയമണ്ട്, എല്ലാ ആഭരണങ്ങൾക്കും ബൈബാക്ക് ഗ്യാരന്റിയും ഒരുവർഷ സൗജന്യ ഇൻഷ്വറൻസും, അംഗീകൃത സ്രോതസുകളിൽ നിന്ന് ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വർണം, തൊഴിലാളികൾക്ക് കൃത്യവും ന്യായവുമായ വേതനവും ആനുകൂല്യങ്ങളും നൽകി മികച്ച തൊഴിൽ അന്തരീക്ഷത്തിൽ നിർമ്മിക്കുന്ന ആഭരണങ്ങൾക്ക് ന്യായമായ പണിക്കൂലി എന്നിങ്ങനെ പത്ത് പ്രോമിസുകളാണ് ഉപഭോക്താക്കൾക്ക് മലബാർ ഗോൾഡ് നൽകുന്നത്. 10 രാജ്യങ്ങളിലായി 260ലേറെ ഷോറൂമുകളും 14 മൊത്ത വ്യാപാര യൂണിറ്റുകളും മലബാർ ഗോൾഡിനുണ്ട്. 451 കോടി ഡോളറാണ് വാർഷിക വിറ്റുവരവ്. ലാഭത്തിന്റെ അഞ്ച് ശതമാനം വിവിധ ജനക്ഷേമ പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, MALABAR GOLD, GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360